വിളംബര ജാഥ നടത്തി
1587860
Saturday, August 30, 2025 5:26 AM IST
കൂടരഞ്ഞി: കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രചാരണാർഥം കൂടരഞ്ഞിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
ജാഥ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എം. തോമസ്, ഷൈജു കോയിനിലം, അബ്ദുറഹ്മാൻ, സണ്ണി പെരുകിലം തറപ്പേൽ, എൻ.ഐ. അബ്ദുൾ ജബ്ബാർ, വ്യാപാരി വ്യവസായി പ്രതിനിധി മുഹമ്മദ് പാതിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.