കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണാ​ഘോ​ഷം മാ​വേ​ലി​ക്ക​സ് 2025 ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​രം 31ന് ​ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​നു​ള്ള വേ​ദി​ക​ള്‍ ന​ഗ​ര​ത്തി​ലെ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സ​ജ്ജ​മാ​യി.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ​യും മ​ത്സ​ര​ദി​വ​സം രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഒ​മ്പ​ത് വ​രെ മ​ത്സ​ര​ത്തി​നാ​യി അ​താ​ത് സെ​ന്‍റ​റു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍​ക്ക് മൂ​ന്ന് ല​ക്ഷം, ര​ണ്ട് ല​ക്ഷം, ഒ​രു ല​ക്ഷം രൂ​പ വീ​തം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ആ​ദ്യ മൂ​ന്നു മെ​ഗാ പ്രൈ​സി​നു പു​റ​മെ ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ വീ​തം സ​മ്മാ​ന​വും ല​ഭി​ക്കും.​

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​വേ​ലി​ക്ക​സ് 2025 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.