അപകടാവസ്ഥയിലുള്ള മരകൊമ്പ് മുറിച്ചു നീക്കി
1587600
Friday, August 29, 2025 5:15 AM IST
കൊയിലാണ്ടി: അപകടാവസ്ഥയിലുള്ള മരക്കൊമ്പ് മുറിച്ചുമാറ്റി. ഇന്നലെ രാവിലെ ഒന്പതോടെയാണ് കൊയിലാണ്ടി ബപ്പങ്ങാട് ജംഗ്ഷനിൽ മരക്കൊമ്പ് പൊട്ടി അപകടാവസ്ഥയിലായത്.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ബി.കെ. അനൂപിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും മരത്തിൽ കയറി പൊട്ടിയ മരകൊമ്പ് മുറിച്ച് മാറ്റുകയുമായിരുന്നു.