കാപ്പനിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
1587844
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.വെസ്റ്റ്ഹില്‍ കോന്നാട് കരുവള്ളിമീത്തല് വീട്ടില്‍ ജോഷി (26) യെയാണ് മാവൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ രമേശ്, എഎസ്ഐ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് വെള്ളയില്‍, കസബ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. തുടരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ഉത്തരവ് പ്രകാരം പ്രതി കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ പ്രവേശിക്കരുതെന്നും, എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നുമുള്ള കാപ്പ നിബന്ധന നല്‍കുകയായിരുന്നു.
എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ പ്രതി മാവൂരില്‍ എത്തി കാപ്പ നിയമലംഘനം നടത്തി. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത് തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടുവരുന്ന പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.