ഷാഫി പറമ്പിലിനെ തടഞ്ഞത് പ്രതിഷേധാര്‍ഹം:കേരളാ കോണ്‍ഗ്രസ്
1587607
Friday, August 29, 2025 5:15 AM IST
കോഴിക്കോട്: ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ തന്റെകുറ്റത്തിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം നടത്തിയ സിപിഎമ്മിന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജും ജനറല്‍ സെക്രട്ടറി രാജീവ് തോമസൂം പ്രസ്താവനയില്‍ പറഞ്ഞു.
വടകരയില്‍ സിപിഎം അനുഭാവികളുടെ അടക്കം വോട്ടുകള്‍ ലഭിക്കുകയും ഇടതുപക്ഷത്തെ ഏറ്റവും സ്വീകാര്യതയുള്ള നേതാവെന്ന് അവര്‍ കരുതുന്ന ഷൈലജയെ ഒന്നേ കാല് ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തതിലുള്ള പകപോക്കലാണ് ഷാഫി പറമ്പിലിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ രീതി തികച്ചും അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്നും ഇരുവരും പറഞ്ഞു.