കട്ടിപ്പാറ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്
1587862
Saturday, August 30, 2025 5:26 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് കേരള ആയുഷ് കായകൽപ് അവാർഡ് ലഭിച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ. കെ. ഇന്ദു,
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് തണ്ടിയേക്കൽ, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവർ ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിലെ മികച്ച ഹോമിയോ ഡിസ്പെൻസറിയായി കണ്ടെത്തിയാണ് അവാർഡ് നൽകിയത്.