ലോഗോ പ്രകാശനം ചെയ്തു
1587604
Friday, August 29, 2025 5:15 AM IST
താമരശേരി: കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പ്രകാശനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ളതോട്, പ്രധാന അധ്യാപിക സിസ്റ്റർ ലിൻസി തോമസ്, ഹോളി ഫാമിലി ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.യു. ബെസി, നസ്രത്ത് എൽപി സ്കൂൾ പ്രധാന അധ്യാപിക ചിപ്പി രാജ് എന്നിവർ പ്രസംഗിച്ചു.
101 അംഗ സ്വാഗതം സംഘം രൂപികരിച്ചു. സ്വാഗത സംഘം ചെയർമാനായി പ്രേംജി ജെയിംസ്കൺവീനറായി സിസ്റ്റർ ലിൻസി തോമസ് എന്നിവരെ തെരഞ്ഞെടുത്തു.