ബംഗളൂരുവിലേക്ക് ഇന്ന് സ്പെഷല്‍ ട്രെയിന്‍
1588060
Sunday, August 31, 2025 5:04 AM IST
കോഴിക്കോട്: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സ്പെഷല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. ഇന്നും നാളെയുമാണ് സര്‍വീസ്. 06003 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ -എസ്എംവിടി ബംഗളൂരു എക്സ്പ്രസ് ഇന്ന് രാത്രി 11ന് മംഗളൂരവില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ എത്തും.
ബംഗളൂരുവില്‍ നിന്ന് മംഗളൂരു സെന്‍ട്രലിലേക്കുള്ള 06004 നമ്പര്‍ എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.50ന് ബംഗളുരൂവില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.15ന് മംഗളൂരുവില്‍ എത്തും.
ഒരു എസി ടുടയര്‍ കോച്ച്, മൂന്ന് എസി ത്രീടയര്‍ കോച്ച്, 14 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, എന്നിവ ഇതിലുണ്ടാകും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, പാലക്കാട് ജംഗ്ഷന്, പോടന്നൂര്‍ ജംഗ്ഷന്, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്, സേലം ജംഗ്ഷന്, ബംഗരപേട്ട് ജംഗ്ഷന്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ നിന്ന് മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ചെറിയ ആശ്വാസമാകും.