ഡയാലിസിസ് മെഷീൻ ഉദ്ഘാടനം
1587864
Saturday, August 30, 2025 5:28 AM IST
തിരുവമ്പാടി: ലിസ ഡയാലിസിസ് സെന്ററിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെയും കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെ വാങ്ങിയ പുതിയ ഡയാലിസിസ് മെഷീൻ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം. മത്തായി ഉദ്ഘാടനം ചെയ്തു. ഇതോടെ ലിസ ഡയാലിസിസ് സെന്ററിൽ അഞ്ച് മെഷീൻ പ്രവർത്തന സജ്ജമാണ്. ലിസ പാലിയേറ്റീവ് പ്രസിഡന്റ് കെ.സി. മാത്യു കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു.
ഡോ. പ്രവീൺ മാത്യു, നെഫ്റോളജിസ്റ്റ് ഡോ. ടി. വിശ്വാസ്, ഡയാലിസിസ് ഇൻ ചാർജ് നീതു ജോൺ, ടെക്നീഷ്യൻ ചിഞ്ജു ടി. തോമസ്, കടവ് കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികളായ ഇ.കെ. രാജൻ, വിശ്വനാഥൻ, പാലിയേറ്റീവ് നേഴ്സ് ബിജി ജോസ് എന്നിവർ പ്രസംഗിച്ചു.