പെ​രു​വ​ണ്ണാ​മൂ​ഴി: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ 11-ാം വാ​ർ​ഡി​ലെ പി​ള്ള​പ്പെ​രു​വ​ണ്ണ ചാ​ലി​ൽ സ​ബീ​ഷി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മ​ൺ ഭി​ത്തി​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത്. വീ​ടി​ന് അ​പാ​യ ഭീ​ഷ​ണി​യു​ണ്ട്.

പ്ലം​ബിം​ഗ് ന​ശി​ച്ച നി​ല​യി​ലാ​ണ്. പേ​രാ​മ്പ്ര വി​ല്ലേ​ജ് ഓ​ഫി​സീ​ൽ പ​രാ​തി ന​ൽ​കി.