ഷാഫി പറമ്പിലിനെ തടഞ്ഞത് പ്രതിഷേധാര്‍ഹം: കേരളാ കോണ്‍ഗ്രസ്
1587855
Saturday, August 30, 2025 5:26 AM IST
കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് അസഭ്യവര്‍ഷം നടത്തിയതില്‍ കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജും ജനറല്‍ സെക്രട്ടറി രാജീവ് തോമസും പ്രതിഷേധം രേഖപ്പെടുത്തി.
ഈ രീതി കേരളത്തില്‍ കേട്ടുകേള്വിപോലുമില്ലാത്തതാണെന്നും സിപിഎമ്മിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ഇടതുപക്ഷത്തെ ഏറ്റവും സ്വീകാര്യതയുള്ള നേതാവെന്ന് അവര്‍ കരുതുന്ന കെ.കെ. ശൈലജയെ ഒന്നേ കാല് ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതിലുള്ള പക പോക്കലാണ് ഷാഫി പറമ്പിലിനെതിരേ സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ രീതി തികച്ചും അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇരുവരും പറഞ്ഞു.