ദേശീയ കായിക ദിനം ആഘോഷിച്ചു
1588079
Sunday, August 31, 2025 5:25 AM IST
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ദേശീയ കായിക ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പട്ടം പറത്തൽ വിദഗ്ധൻ ചാർളി മാത്യു പറയൻകുഴിയെ ആദരിച്ചു.
പുല്ലൂരാംപാറ സ്വദേശിയായ ഇദ്ദേഹം നാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പ് 2025-ലെ ഗോൾഡ് മെഡൽ ജേതാവാണ്. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് ചാർളിയെ പൊന്നാട അണിയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ ഉപഹാരസമർപ്പണം നടത്തി.
പ്രധാനധ്യാപകൻ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, യുപി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, ജിൻസി തോമസ്, പി.എം. എഡ്വേർഡ്, റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.