കൂരാച്ചുണ്ടിൽ സാംസ്കാരിക നിലയം പ്രവൃത്തി തടഞ്ഞു
1588066
Sunday, August 31, 2025 5:19 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിൽ നടക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമാണ പ്രവൃത്തി കൂരാച്ചുണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രവൃത്തി നിർത്തിവച്ചു. കൂരാച്ചുണ്ട് ടൗണിൽ ബാലുശേരി റോഡിലുണ്ടായിരുന്ന മത്സ്യ മാർക്കറ്റ് കെട്ടിടമാണ് സാംസ്കാരിക നിലയമാക്കി മാറ്റി നിർമിക്കുന്നത്.
ഇതിന്റെ അറ്റകുറ്റപ്പണി നടന്നു വരികെയാണ് സമരക്കാർ ഇന്നലെ തടഞ്ഞത്. കൂരാച്ചുണ്ടിൽ മത്സ്യ മാർക്കറ്റില്ലാതെ സാംസ്കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും മത്സ്യ മാർക്കറ്റ് പുനസ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വി.കെ.ഹസീന, വി.എസ് സോണറ്റ്, സഫീർ, സി. റഷീദ്, കെ.ജി. അക്ഷയ് എന്നിവർ നേതൃത്വം നൽകി.