യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
1587856
Saturday, August 30, 2025 5:26 AM IST
കൂരാച്ചുണ്ട്: വടകര എംപി ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ വി.എസ്. ഹമീദ്, മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട, കുര്യൻ ചെമ്പനാനി, അഷറഫ് ഓടക്കയിൽ, പഞ്ചായത്തംഗം അരുൺ ജോസ്, സുബിൻ കൊച്ചുവീട്ടിൽ സിമിലി ബിജു എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തംഗം ജെസി ജോസഫ്, ജോൺസൺ എട്ടിയിൽ, ജെറിൻ കുര്യാക്കോസ്, അസീസ് വട്ടുകുനി, സാദിഖ് ഓണാട്ട്, സെബാസ്റ്റ്യൻ വടക്കേക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.