എട്ടുനോമ്പ് ആചരണത്തിന് നാളെ തുടക്കമാവും
1588067
Sunday, August 31, 2025 5:19 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയിൽ എട്ടുനോമ്പ് ആചരണവും, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും, വിമലഹൃദയ പ്രതിഷ്ഠക്കും നാളെ തുടക്കം.
എല്ലാ ദിവസങ്ങളിലും രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.30ന് വിശുദ്ധ കുർബാന, തിരുനാൾ ഒരുക്ക പ്രാർത്ഥന, ഒന്പതിന് രോഗീ സന്ദർശനം, വൈകിട്ട് നാലിന് കുമ്പസാരം, അഞ്ചിന് വിശുദ്ധ കുർബാന, തിരുനാൾ ഒരുക്ക പ്രാർത്ഥന.
പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.30ന് വിശുദ്ധ കുർബാന, വിമലഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, നേർച്ച, വൈകിട്ട് 3.30ന് കുമ്പസാരം, നാലിന് ജപമാല, 4.30 ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, വിമല ഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, നേർച്ച.