റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
1573550
Sunday, July 6, 2025 11:15 PM IST
കൂടരഞ്ഞി: കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കേരളാ കോൺഗ്രസ് പ്രാദേശിക നേതാവായ പുതുപ്പാടി കക്കാട് മച്ചുകുഴിയിൽ ജോർജ് എം. തോമസ് ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗമാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു. ഭാര്യ: ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.
മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റഫർ. മരുമകൻ: ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ. സംസ്കാരം ഇന്ന് നാലിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.