പാസഞ്ചര്‍ ട്രെയിൻ സര്‍വീസ്: അധികൃതര്‍ക്ക് ഒളിച്ചുകളിയെന്ന്
1573728
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന വിഷയത്തില്‍ റെയില്‍വേയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചഴ്സ് അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാവര്ക്കും ഉപകാരപ്രദമായ സര്‍വീസാണ് റെയില്‍വേ നിര്‍ത്തലാക്കിയത്.
ഈ വിഷയത്തില്‍ കോഴിക്കോട്, വടകര, തൃശൂര്‍ എംപിമാര്‍ മൗനത്തിലാണെന്ന് യോഗം ആരോപിച്ചു. പാലക്കാട്-കണ്ണൂര്‍ സ്പെഷല്‍ എക്സ്പ്രസ് പാലക്കാട് നിന്നും മൂന്നിനുശേഷം പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കണം.
പള്ളിപ്പുറം, തിരുന്നാവായ, വള്ളിക്കുന്ന്, കടലുണ്ടി, വെസ്റ്റ്ഹില്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണം. വിജയന് കണ്ടുപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. ഫിറോസ് ഫിസ, പി.പി.രാമനാഥൻ, ജയപ്രകാശ് വള്ളിക്കുന്ന്, പ്രമോദ് പന്നിയങ്കര, റഷീദ് മീഞ്ചന്ത എന്നിവര്‍ സംസാരിച്ചു.