മത്സ്യകൃഷി വിളവെടുപ്പ് നടത്തി
1573743
Monday, July 7, 2025 5:15 AM IST
കൂടരഞ്ഞി: പഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസ് മോൻ മാവറ അധ്യക്ഷനായി. കൂട്ടക്കര, പറയങ്ങാട് പുത്തൻപുരയ്ക്കൽ ഔതയുടെ നാച്ചുറൽ കുളത്തിൽ വളർത്തിയ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടന്നത്.