കെഎംസിടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1574067
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളജ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ഇന്നും നാളെയും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദേശീയ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ദിനത്തോടനുബന്ധിച്ച് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്യാമ്പ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്യാമ്പില്‍ സെറിബ്രല്‍ പാള്‍സി, സ്ട്രേക്ക്, സ്പൈനല്‍ ഇന്ഞ്ചറി, സ്പോട്ട്സ് പരിക്കുകള്‍, കാലങ്ങളായിട്ടുള്ള ശരീര വേദന, സന്ധി വേദന, വാത രോഗങ്ങള്‍, അസ്ഥി തേയ്മാനം, ബാലന്‍സ് പ്രശ്നങ്ങള്‍, ഓര്‍ത്തോപ്പെഡിക്, ന്യുറോളജിക്കല്‍, കാര്‍ഡിയാക്, സ്പൈന്‍, അംപുട്ടേഷന്, ബേണ്‍, പെയിന്‍ മാനേജ്മെന്റ് എന്നിവയില്‍ വിദഗ്ധ റിഹാബിലിറ്റേഷന്‍, അസുഖം കഴിഞ്ഞുള്ള ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ എന്നിവ ക്യാമ്പില്‍ പരിഗണിക്കും. പരിശോധനയും സിബിസി, ജിആര്‍ബിഎസ് ടെസ്റ്റുകളും സൗജന്യമായിരിക്കും.
കൂടാതെ എക്സ്-റേ, സിടി, എംആര്‍ഐ എന്നിവക്ക് 15 ശതമാനം ഇളവും, സര്‍ജറി ആവിശ്യമുള്ളവര്‍ക്ക് 25 ശതമാനം ഇളവും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഹോസ്പിറ്റല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.പി.എം. റമീസ്, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ.ടി.കെ. വാസുദേവന്‍, ഡോ.ജേക്കബ് ജോര്‍ജ്, ഡോ.ഹഫീസ ടാംടന്‍, ഡോ. അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.