ശമ്പള പരിഷ്കരണത്തില്‍ ഇടത് നിലപാട് അപഹാസ്യം:പ്രേംനാഥ് മംഗലശേരി
1574074
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട് : ശമ്പള പരിഷ്കരണം വൈക്കുന്നതില്‍ പ്രതികരിക്കാന്‍ പോലും തയാറാകാതെ ഇടതുപക്ഷ സംഘടനകളുടെ സമീപനം അപഹാസ്യമാണെന്ന് എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി.ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019- ലെ ശമ്പള പരിഷ്ക്കരണ ആനുകൂല്യം അനുവദിക്കുന്നതിനു ജീവനക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നീട്ടികൊണ്ടുപോവുകയാണ്. ഇപ്പോള്‍ 2025 ന് ശേഷം കിട്ടുമെന്ന് പ്രസംഗിച്ചു നടക്കുകയാണ് ഇടതുപക്ഷ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശന് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയര്മാന് സിജു കെ. നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല, ജില്ലാ ജോ.സെക്രട്ടറി കെ.പി. സുജിത,തുഷാര ആര് കൃഷ്ണന്, കെ. ലിജിന, പി.അരുണ്‍, എം.വി. ബഷീര്‍, കെ.വി. ബാലകൃഷ്ണന്, എം.ടി. ബിജിത്ത്, കെ.എം.ഷാജു എന്നിവര്‍ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് കെ.ടി. രാജി , റോഷ്ണ ഡെന്‍സില്‍, കെ. ജോതിഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.