വളയത്ത് വ്യാപാര സ്ഥാപനത്തിനു നേരേ ബോംബേറ്
1574084
Tuesday, July 8, 2025 7:30 AM IST
നാദാപുരം: വളയത്ത് വ്യാപാര സ്ഥാപനത്തിന് നേരേ അജ്ഞാതര്‍ സ്റ്റീല്‍ ബോംബ് എറിഞ്ഞു.
പൊട്ടാതെ കടയുടെ വരാന്തയ്ക്ക് സമീപത്ത് കണ്ടെത്തിയ ബോംബ് വളയം പോലീസ് കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. വളയം നിരവുമ്മലിലെ നടുക്കണ്ടിയില്‍ ദാമോദരന്റെ കടയ്ക്ക് നേരേയാണ് ബോംബേറ് ഉണ്ടായത്.
തിങ്കളാഴ്ച്ച രാവിലെ 7.30 ഓടെ കട തുറക്കാനെത്തിയപ്പോഴാണ് പൊട്ടിയ സ്റ്റീല്‍ കണ്ടെയ്നറും സമീപത്ത് വെടി മരുന്ന് ചിതറിക്കിടക്കുന്ന നിലയിലും കണ്ടത്. തുടര്‍ന്ന് വിവരം പോലിസില്‍ അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബാണ് എന്ന് സ്ഥിരീകരിച്ചു. വടകരയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും ബോംബ്, കെ 9 സ്ക്വാഡ് അംഗങ്ങളും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ വളയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.