ചക്കിട്ടപാറയില്‍ വൈദ്യുതി മുടങ്ങുന്നത് പതിവ്; വശംകെട്ട് ഉപയോക്താക്കള്‍
1574070
Tuesday, July 8, 2025 7:30 AM IST
ചക്കിട്ടപാറ: വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ചക്കിട്ടപാറ സെക്ഷന്‍ ഓഫീസിനു കീഴിലെ ആയിരക്കണക്കിനു ഉപയോക്താക്കള്‍ ഒരു മാസത്തോളമായി കടുത്ത ബുദ്ധിമുട്ടില്‍.
വീടുകള്‍ക്കു പുറമെ, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയെല്ലാം വൈദ്യുതി തകരാറില്‍ വലയുകയാണ്. ചെറുകിട കുടി വെള്ള പദ്ധതികളെയും വൈദ്യുതി തകരാര്‍ ബാധിക്കുന്നുണ്ട്. സെക്ഷന്‍ ഓഫീസിനോടൊപ്പം 110 കെ.വി.സബ് സ്റ്റേഷനും ചക്കിട്ടപാറയിലുണ്ടെങ്കിലും ഉപയോക്താക്കള്‍ നേരിടുന്ന വൈദ്യുതി മുടക്കത്തിനു ശമനമില്ല.
ചക്കിട്ടപാറ പഞ്ചായത്ത് പൂര്‍ണമായും കൂത്താളി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തുകള്‍ ഭാഗികമായും ചക്കിട്ടപാറ സെക്ഷനു കീഴിലാണ്. മലയോരത്ത് മരങ്ങള്‍ക്കിടയിലൂടെ ലൈനുകള്‍ കടന്നു പോകുന്നതാണ് വൈദ്യുതി തടസത്തിനു കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.