യൂത്ത്കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
1574085
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിനു മുന്പില് പോലീസ് തടഞ്ഞു.
പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടത് പോലീസുമായുള്ള സംഘര്‍ഷത്തിനു കാരണമായി. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പ്രധാന കവാടത്തിനു മുന്നില്‍ നിന്നും മാറിയില്ല.
ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ വലിച്ചെടുത്ത് സിവില്‍ സ്റ്റേഷനു മുന്പില് ദേശീയപാതയിലെത്തി റോഡ് ഉപരോധിച്ചതോടെ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. റോഡില്‍ ഉപരോധം തുടര്‍ന്നതോടെ അറസ്റ്റ് ചെയ്ത നേതാക്കളുമായി മുന്നോട്ടു പോകാനാകാതെ പോലീസ് വാഹനം കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍, എന്നിവര്‍ ഉള്‍പ്പെടെ 23 പേരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.