കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണ് ദ​ന്ത​ല്‍ കോ​ള​ജി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണ് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

ഭി​ത്തി നി​ര്‍​മ്മി​ക്കാ​നു​പ​യോ​ഗി​ച്ച വെ​ട്ടു​ക​ല്ലു​ക​ള്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.