വെ​ഴു​പ്പു​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ ക്യാ​മ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, August 14, 2019 12:37 AM IST
താ​മ​ര​ശേ​രി: വെ​ഴു​പ്പു​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ ക്യാ​മ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​ന്‍​മ്പ​തോ​ടെ​യാ​യി​രു​ന്നു മ​ന്ത്രി ഇ​വി​ടെ എ​ത്തി​യെ​ത്തി​യ​ത്. എ​ളോ​ത്ത്ക​ണ്ടി​യി​ല്‍ എ​കെ​ജി കോ​ള​നി​യി​ലെ 34 കു​ടു​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ക്യ​ാമ്പി​ല്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് താ​മ​ര​ശേ​രി എ​ളോ​ത്ത് ക​ണ്ടി​യി​ല്‍ മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത ചു​ഴ​ലി​കാ​റ്റി​ല്‍ 34 വീ​ടു​ക​ള്‍ കാ​റ്റി​ല്‍ ത​ക​ര്‍​ത്ത​ത്. വീ​ട് ത​ക​ര്‍​ന്ന് ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മ​ന്ത്രി​യോ​ട് ദു​ര​ന്ത​ത്തി​ന്‍റെ ഗൗ​ര​വ​വും ബോ​ധ്യ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ ഒ​പ്പം ഉ​ണ്ടെ​ന്നും വേ​ണ്ട​കാ​ര്യ​ങ്ങ​ചെ​യ്യാ​മെ​ന്നു​മു​ള്ള ഉ​റ​പ്പു ന​ല്‍​കി​യാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്. ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ആ​ന​ന്ദ്, പി.​എം. ജ​യേ​ഷ് എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.