ജീ​ഷ്മ​യ്ക്കു വീ​ടൊ​രു​ങ്ങും, ഒ​പ്പം വി​വാ​ഹ​വും
Saturday, August 17, 2019 12:43 AM IST
കോാ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം ചെ​ത്തു​ക​ട​വ് സ്വ​ദേ​ശി ജീ​ഷ്മ​യ്ക്ക് തു​ണ​യാ​യി സ​ന്മ​ന​സുക​ളു​ടെ സ​ഹാ​യം. വീ​ടും സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​നാ​യി ഒ​രു​ക്കി​യ പ​ണ​വും പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ജീ​ഷ്മ​യു​ടെ കു​ടും​ബം. പ്‌​ളാ​സ്റ്റി​ക് ഷീ​റ്റി​ട്ട ഒ​റ്റ​മു​റി വീ​ട് പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​പ്പോ​ള്‍ ജീ​ഷ്മ​യും കു​ടും​ബ​വും ചാ​ത്ത​മം​ഗ​ലം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു മാ​റി. ഇ​വ​രു​ടെ വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന​റി​ഞ്ഞ മാ​തൃ​സ്നേ​ഹ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​ഷാ​ന്‍ വീ​ടൊ​രു​ക്കി കൊ​ടു​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ജീ​ഷ്മ​യു​ടെ വി​വാ​ഹ​ത്തി​നാ​യി പ​ത്ത്പ​വ​നും വ​സ്ത്ര​ങ്ങ​ളും ഷാ​ന്‍ വാ​ങ്ങി ന​ല്കി. ഇ​തി​ന് പു​റ​മെ ഹാ​ൾ, ഭ​ക്ഷ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​ല​വു​ക​ളും ഷാ​ൻ വ​ഹി​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​സാം​ബ​ശി​വ​റാ​വു​വി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ഇ​വ ജീ​ഷ്മ​യു​ടെ അ​മ്മ കോ​മ​ള​വ​ല്ലി​ക്ക് കൈ​മാ​റി. ജീ​ഷ്മ​യും അ​ച്ഛ​ന്‍ രാ​ജ​ശേ​ഖ​ര​നും സ​ഹോ​ദ​ര​നും ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 750 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വീ​ട് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​വ​ര്‍​ക്ക് നി​ര്‍​മി​ച്ച് കൈ​മാ​റു​മെ​ന്ന് ഷാ​ന്‍ അ​റി​യി​ച്ചു.