പുഴകളിൽ മ​ണ​ല്‍ ഓ​ഡി​റ്റിം​ഗ് ന​ട​ത്തും
Sunday, August 18, 2019 12:30 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പു​ഴ​ക​ളി​ലെ​യും മ​ണ​ല്‍ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പു​ഴ​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും കൈയേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും. ഇ​തി​ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ര്‍​മാ​ര്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ല്ലാ ക്വാ​റി​ക​ളും ജി​യോ​ള​ജി​സ്റ്റ് പ​രി​ശോ​ധി​ക്ക​ണം. മ​ണ്ണ് സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ക്കും.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ഈ ​സ​മി​തി പ​രി​ശോ​ധി​ക്കും. വി​ല്ലേ​ജ്ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യും ഘ​ട​ന​യും രൂ​പീ​ക​രി​ക്കും. പ്ര​ള​യം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താൻ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്കും. ‍

മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജ്, സ​ബ്ക​ള​ക്ട​ര്‍ വി​ഘ്നേ​ശ്വ​രി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.