ചു​ര​ത്തി​ല്‍ ലോ​റി മ​റി​ഞ്ഞു
Monday, August 19, 2019 12:17 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ അ​ഞ്ചാം വ​ള​വി​ല്‍ ലോ​റി മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ചെ​റു​വാ​ടി സ്വ​ദേ​ശി സെ​യ്ഫു​ദ്ദീ​ന്‍ (27), അ​രീ​ക്കോ​ട് സ്വ​ദേ​ശി ബ​സാം (22), ബം​ഗാ​ളു​കാ​ര​നാ​യ അ​ബു​സാ​ഹി​ര്‍ (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് . ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശ​നി​യാ​ഴ്ച രാ​ത്രി 11.30നായിരുന്നു സം​ഭ​വം. ത​മ​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കോ​ഴി ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. ലോ​റി​യു​ടെ പ​കു​തി ഭാ​ഗം കൊ​ക്ക​യി​ലേ​യ്ക്കു തൂ​ങ്ങി നി​ല്‍​ക്കു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു.
ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ക്കും 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ൻ ലത്തീ​ഫി​ന്‍റെ ആം​ബു​ല​ന്‍​സി​ലെ സ്‌​ട്രെ​ക്ച്ച​ര്‍ ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും താ​മ​ര​ശേ​രി ട്രാ​ഫി​ക് പോ​ലീ​സും ചേ​ര്‍​ന്ന് ക​യ​റി​ല്‍ കെ​ട്ടി​യി​റ​ക്കി​യാ​ണ് കൊ​ക്ക​യി​ല്‍ വീ​ണവരെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന നൂ​റോ​ളം കോ​ഴി​ക​ളും ച​ത്തു. ലോ​റി ഒരു വശത്തേക്കു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.