ചെറുപുഴയിൽ വീണ മരം നീക്കിയില്ല; ഒഴുക്ക് തടസപ്പെടുന്നു
Monday, August 19, 2019 12:20 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല ഭാ​ഗ​ത്ത് ചെ​റു​പു​ഴ​യി​ൽ വീ​ണ മ​രം മാ​റ്റാ​ത്ത​ത് പു​ഴ​യോ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു. കാ​ര മൂ​ല തോ​ട്ട​ക്ക​ട​വ് ക​ൽ​പ്പൂ​ർ ഭാ​ഗ​ത്താ​ണ് ആ​റ് അ​ടി​യോ​ളം വ​ണ്ണ​മു​ള്ള ആ​ഞ്ഞി​ൽ മ​രം വീ​ണത്. ഇ​തോ​ടെ പു​ഴ​ഗ​തി മാ​റി ഒ​ഴു​കുകയാണ്. ഇതോടെ തീ​ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​യി. പു​ഴ​ഗ​തി മാ​റി​യാ​ൽ തോ​ട്ട​ക്ക​ട​വ് ചെ​ക്ക്ഡാം പാ​ലം, പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സ്, ആ​റാം ബ്ലോ​ക്ക് ലോ​ല റോ​ഡ് എ​ന്നി​വ​ ത​ക​രാ​ർ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന പ​ത്ത് കു​ടും​ബ​ങ്ങ​ൾ വ​ലി​യ ഭീ​തി​യി​ലാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തേ​യും പ്ര​ള​യ​ത്തി​ൽ പു​ഴ തീ​രം വാ​പ​ക​മാ​യി ഇ​ടി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​ത്ര​യും പെ​ട്ട​ന്ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇവ​രു​ടെ ആ​വ​ശ്യം.