താ​മ​ര​ക്കു​ളവും പരിസരവും ശു​ചീ​ക​രി​ച്ചു
Monday, August 19, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ൽ വ​ര​യ്ക്ക​ൽ താ​മ​ര​ക്കു​ള​വും പ​രി​സ​ര​വും നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ത്തി​യാ​ക്കി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ള്ള 72 ​യു​ത്ത് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​മ​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-ഓ​ർ​ഡി​നേ​റ്റ​ർ എം. ​അ​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ ആ​ശാ ശ​ശാ​ങ്ക​ൻ, കെ.​എ​സ്. വി​ഷ്ണു, പി.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 1997ൽ ​ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന മ​നോ​ജ് ജോ​ഷി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ക്ല​ബു​ക​ളുടെയും വി​വി​ധ സം​ഘ​ട​ന​ക​ളും ഏ​ജ​ൻ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സത്തെ ശ്ര​മ​ദാ​ന​ത്തി​നൊ​ടു​വി​ലാ​ണ് താമര ക്കുളം ഇന്നത്തെ നിലയിലായ​ത്. ശ്ര​മ​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ ക​ണ്ട അ​ന്ന​ത്തെ ധ​ന​കാ​ര്യ മ​ന്ത്രി​ ടി. ​ശി​വ​ദാ​സ​മേ​നോ​ൻ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന് 25 ല​ക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ഉപ​യോ​ഗി​ച്ചാ​ണ് ചു​റ്റു​മ​തി​ൽ പ​ണി​ത​ത്.
പ്ര​ള​യാനന്തര ശു​ചീ​ക​ര​ണത്തിനായി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ 72 യൂ​ത്ത് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ മൂന്ന് ദിവസമായി യൂത്ത് ഹോ​സ്റ്റ​ലി​ൽ ക്യാ​മ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ 10 വീ​ടു​ക​ൾ ഇവർ ശു​ചീ​ക​രി​ച്ചു.