ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ‌പ്രചാരണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും: ക​ള​ക്ട​ര്‍
Tuesday, August 20, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ല​ഹ​രി​ക്കെ​തി​രേ ന​ട​ക്കു​ന്ന കാ​മ്പ​യി​ന്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു. സ്‌​കൂ​ള്‍, കോ​ള​ജ്, റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി ഊ​ര്‍​ജി​ത ടീ​മു​ക​ള്‍ രൂ​പീ​ക​രി​ചച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും.
ല​ഹ​രി​ക്കെ​തി​രേ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്കരി​ക്കാ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി ഗ്രാ​മ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കും. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ജ​ന​കീ​യ സ​മി​തി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ക​ണ​ക്ക് അ​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 4574 റെ​യ്ഡു​ക​ളും 12 സം​യു​ക്ത റെ​യ്ഡു​ക​ളും ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 686 അ​ബ്കാ​രി കേ​സു​ക​ളും 195 എം​ബി​പി​എ​സ് കേ​സു​ക​ളും 1918 കോ​ട്പ ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
24 ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ 597 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ത്തി​ന് ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 348 ത​വ​ണ വി​വി​ധ ലൈ​സ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും 217 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ത​ട​യു​ന്ന​തി​നാ​യി സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ 167 ല​ഹ​രി​വി​രു​ദ്ധ ക്ല​ബ്ബു​ക​ളും കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ 35 ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.
ഓ​ണം സ്പെ​ഷല്‍ ഡ്രൈ​വ് കാ​ല​യ​ള​വി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​ം പ്രവർത്തിക്കുന്നുണ്ട്. പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.