കു​ടി​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ന്‍ സൗ​ജ​ന്യ പ​ദ്ധ​തി
Wednesday, August 21, 2019 12:32 AM IST
കോ​ഴി​ക്കോ​ട് : പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മൊ​ബൈ​ല്‍ ആ​ര്‍​ഒ പ്ലാ​ന്‍റ് പ​ദ്ധ​തി. റോ​ട്ട​റി കാ​ലി​ക്ക​ട്ട് സൈ​ബ​ര്‍ സി​റ്റി, റോ​ട്ട​റി കൊ​ച്ചി​ന്‍ ഹെ​റി​റ്റേ​ജ്, അ​ക്വ​നീ​റ്റ വാ​ട്ട​ര്‍ പ്യൂ​രി​ഫി​ക്കേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പറഞ്ഞു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട് ന​ല്ല​ളം , കൊ​ള​ത്ത​റ മാ​വൂ​ര്‍, മു​ക്കം മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ , വ​യ​നാ​ട് മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന കു​ടി​വെ​ള്ള ആ​ര്‍ ഓ ​പ്ലാ​ന്‍റ് പ്ര​ധാ​ന​മാ​യും യാ​ത്ര ചെ​യ്യു​ന്ന​ത്. വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9895078900, 9447015140 .
റോ​ട്ട​റി സൈ​ബ​ര്‍ സി​റ്റി പ്ര​സി​ഡ​ന്‍റ്എ​ച്ച്.​എ​ച്ച്. മ​സൂ​ദ് , സെ​ക്ര​ട്ട​റി എ.​എം.​പ്ര​ഷീ​ല്‍ , ആ​ഷി​ക്ക്, അ​ക്വ​നീ​റ്റ വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും റോ​ട്ട​റി കൊ​ച്ചി​ന്‍ ഹെ​റി​റ്റേ​ജ് ട്ര​ഷ​റ​റു​മാ​യ സ​ഞ്ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.