തി​രു​വ​മ്പാ​ടി​യി​ൽ നെ​ൽ​കൃ​ഷി വ്യാ​പ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി
Wednesday, August 21, 2019 12:33 AM IST
മു​ക്കം: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​യി ആ​രം​ഭി​ച്ച ഹ​രി​ത ധാ​ര പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്നു.
മു​ക്കം ന​ഗ​ര​സ​ഭ, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി, കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​രും സെ​ക്ര​ട്ട​റി​മാ​രും, കൃ​ഷി ഓ​ഫീ​സ​ർ മാ​രു​മ​ണ് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ ത​ന​തു കാ​ർഷി​ക പ്രോ​ജ​ക്ടാ​യ 'ഹ​രി​ത​ധാ​ര'​പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് നെ​ൽകൃ​ഷി വ്യാ​പ​ന​ത്തി​നും നെ​ലൽപാ​ട​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പി​നും കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ് പ്ര​ധാ​ന തീ​രു​മാ​നം.
പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ടു​ങ്ങാ​ക്കാ​ട് വ​യ​ൽ, കോ​ട​ഞ്ചേ​രി​യി​ലെ അ​മ്പാ​ട്ടു​പ​ടി വ​യ​ൽ, തി​രു​വ​മ്പാ​ടി​യി​ലെ പ​യ്യ​ടി​പ​റ​മ്പി​ൽ, കൊ​ള​ത്താ​റ്റി​ൽ വ​യ​ലു​ക​ള്, കാ​ര​ശേ​രി​യി​ലെ ചോ​ണാ​ട് വ​യ​ല്, കൊ​ടി​യ​ത്തൂ​രി​ലെ പ​ന്നി​ക്കോ​ട് പാ​ട​ശേ​ഖ​രം, മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചേ​ന്ദ​മം​ഗ​ല്ലൂ​ര്, പാ​ട​ശേ​ഖ​രം എി​വ വീ​ണ്ടും നെ​ല്പാ​ട​ങ്ങ​ളാ​ക്കി മാ​റ്റു​തി​ന് പ​ദ്ധ​തി ത​യാറാ​ക്കു​വാ​നും തീ​രു​മാ​ന​മാ​യി.
കോ​ട​ഞ്ചേ​രി​യി​ലെ വെ​ള്ളു​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പ് പ​ദ്ധ​തി ത​യാറാ​ക്കും.