ന​വാ​ഗ​ത ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ബി​ജെ​പി​യു​ടെ സ്വീ​ക​ര​ണം ഇ​ന്ന്
Wednesday, August 21, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ന​വാ​ഗ​ത ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു.
ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് അ​ള​കാ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​സി.​പി.​ആ​ന​ന്ദ് ബോ​സ്, നോ​ബി​ൾ മാ​ത്യു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​വും.
സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എംപി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സല​ർ ഡോ.​അ​ബ്ദു​ൾ സ​ലാം, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ര​ജി​സ്ട്രാ​ർ ടി.​കെ.​ഉ​മ്മ​ർ, സ​യ്യി​ദ് താ​ഹ ബാ​ഫ​ക്കി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ർ വ​രെ നീ​ളു​ന്ന ബി​ജെ​പി​യു​ടെ മെ​ംബർ​ഷി​പ്പ് കാന്പയി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം പു​തി​യ അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​ജ​യ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി​ജേ​ന്ദ്ര​നും പ​ങ്കെ​ടു​ത്തു.