പേ​രാ​മ്പ്ര​യി​ല്‍ ഓ​ണം ഖാ​ദി മേ​ള​ തു​ട​ങ്ങി
Wednesday, August 21, 2019 12:33 AM IST
പേ​രാ​മ്പ്ര: ക​ണ്ണൂ​ര്‍ സ​ര്‍​വോദ​യ സം​ഘ​ത്തി​ന്‍റെ ഓ​ണം ഖാ​ദി മേ​ള 2019ന് ​പേ​രാ​മ്പ്ര വ​ട​ക​ര റോ​ഡി​ല്‍ തു​ട​ക്ക​മാ​യി. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ 30 ശ​ത​മാ​നം റി​ബേ​റ്റി​ല്‍ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ 10 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ വ​മ്പി​ച്ച പ്രോ​ത്സാ​ഹ​ന സ​മ്മാ​ന പ​ദ്ധ​തി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​യി​ക്ക് ഓ​ന്നാം സ​മ്മാ​ന​മാ​യി 10 പ​വ​ന്‍ സ്വ​ര്‍​ണ്ണ നാ​ണ​യ​ങ്ങ​ളും ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണ്ണ നാ​ണ​യ​വും മു​ന്നാം സ​മ്മാ​ന​മാ​യി ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ നാ​ണ​യ​വും ല​ഭി​ക്കും. ഇ​തി​നു പു​റ​മെ ജി​ല്ല​യി​ല്‍ ആ​ഴ്ച തോ​റും 3000, 2000, 1000 രൂ​പ വി​ല വ​രു​ന്ന ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്നു. ഖാ​ദി, പോ​ളി വ​സ്ത്രം, സ്പ​ണ്‍ സി​ല്‍​ക്ക്, സി​ല്‍​ക്ക്, ഉ​ന്ന​കി​ട​ക്ക​ക​ള്‍, ത​ല​യ​ണ, അ​ഗ്മാ​ര്‍​ക്ക് തേ​ന്‍, മ​ര​ച്ച​ക്കി​ലാ​ട്ടി​യ എ​ള്ളെ​ണ്ണ, സോ​പ്പ്, ച​ന്ദ​ന തൈ​ലം, ച​ന്ദ​ന​മു​ട്ടി തു​ട​ങ്ങി​യ​വ മേ​ള​യി​ല്‍ ല​ഭ്യ​മാ​ണ്.
ഓ​ണം ഖാ​ദി മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ വി​ല്പ​ന​യും പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന നി​ര്‍​വ്വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ സ​ര്‍​വ്വോ​ദ​യ സം​ഘം സെ​ക്ര​ട്ട​റി കെ.​വി. വി​ജ​യ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യൂ​ടി​എ​എം​എ​സ് ഡ​യ​റ​ക്ട​ര്‍ പി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ആ​ദ്യ വി​ല്പ​ന ഏ​റ്റു​വാ​ങ്ങി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി പൊ​ന്‍​പ​റ, ശ്രീ​ധ​ര​ന്‍ ക​ല്ലാ​ട്ട്താ​ഴെ, കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എം. രാ​മ​ച​ന്ദ്ര​ന്‍, കീ​ര്‍​ത്തി ശ​ശി, പേ​രാ​മ്പ്ര ഖാ​ദി മാ​നേ​ജ​ര്‍ ടി.​കെ. സു​രേ​ഷ്, എം.​കെ. കൃ​ഷ്ണ​ദാ​സ്, എ.​എം. മീ​നാ​ക്ഷി, വി. ​ശ്രീ​ല​ത, പി.​വി. അ​നി​ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.