പു​ഴ​ക​ളി​ലെ മ​ണ​ൽ നീ​ക്കാ​ൻ ന​ട​പ​ടി വേ​ണം
Wednesday, August 21, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: പു​ഴ​ക​ളി​ൽ മ​ണ​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഇ​ന്ന​ലെ ന​ട​ന്ന കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ കൗ​ൺ​സി​ൽ സി​പി​എ​മ്മം കൗ​ൺ​സി​ല​ർ മു​ല്ല​വീ​ട്ടി​ൽ മൊ​യ്തീ​ൻ മേ​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ക​ല്ലാ​യി, ഫ​റോ​ക്ക് പു​ഴ​ക​ളി​ൽ മ​ണ​ലെ​ടു​ക്കാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ബി​ജെ​പി കൗ​ൺ​സി​ല​ർ എ​ൻ.​സ​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഭ​ര​ണ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യാ​ന​ന്ത​രം ഓ​ട​ക​ളി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തും ക്യാ​മ്പു​ക​ളാ​യ സ്‌​കൂ​ളു​ക​ളി​ലെ സെ​പ്റ്റി​ക് ടാ​ങ്കു​ക​ൽ നി​റ​ഞ്ഞ പ്ര​ശ്‌​നവും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ.​എം.​റ​ഫീ​ഖ്, മു​ഹ​മ്മ​ദ് ഷ​മീ​ൽ ത​ങ്ങ​ൾ, കെ.​സി. ശോ​ഭി​ത തു​ട​ങ്ങി​യ​വ​ർ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി മേ​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ‌

കെ​ട്ടി​ട​ങ്ങ​ൾക്ക് 10 ശ​ത​മാ​നം സേ​വ​ന​നി​കു​തി
ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി

കോ​ഴി​ക്കോ​ട്: 150 മീ​റ്റ​ർ സ്‌​ക്വ​യ​റി​ന് മു​ക​ളി​ൽ വീ​കു​ട​ൾ​ക്കും വാ​ണി​ജ്യ​കെ​ട്ടി​ട​ങ്ങ​ൾ​ക്കും 10 ശ​ത​മാ​നം സേ​വ​ന​നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ഭ അ​നു​മ​തി ന​ൽ​കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം സേ​വ​ന ഉ​പ​നി​കു​തി ഈ​ടാ​ക്കും.