മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തിയില്ല; നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Wednesday, August 21, 2019 12:34 AM IST
വ​ട​ക​ര: ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ മ​ട​പ്പ​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. അ​റ​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സ​ന​ൽ​കു​മാ​റി​നെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ക​ണ്ടെ​ത്താ​ൻ വേ​ണ്ട​ത്ര സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു ബോ​ട്ട് മാ​ത്ര​മേ തെ​ര​ച്ച​ലി​നു​ള്ളൂ. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സം​ഭ​വം അ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും റ​വ​ന്യു അ​ധി​കൃ​ത​രും എ​ത്തി​യ​ത​ല്ലാ​തെ പി​ന്നീ​ട് ഒ​ന്നും ഉ​ണ്ടാ​യി​ല്ല. മൂ​ന്നാം ദി​വ​സ​മാ​യി​ട്ടും സ​ന​ൽ​കു​മാ​റി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടില്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ ഹൈ​വേ ഉ​പ​രോ​ധി​ക്കാ​ൻ എ​ത്തി​യ​ത്. പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ തെ​ര​ച്ച​ൽ ന​ട​ത്തു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.