വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് 33,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Saturday, August 24, 2019 12:58 AM IST
വ​ട​ക​ര: പ​ഴ​യ സ്റ്റാ​ൻഡിനു സ​മീ​പ​ത്തെ ഗു​രു ട്രേ​ഡേ​ഴ്സി​ൽ എ​ത്തി​യ വി​രു​ത​നും സ്ത്രീ​യും ചേ​ർ​ന്നു 33,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ക​ട​യി​ലെ​ത്തി​യ ഇ​വ​ർ ആ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടി​ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

ആ​യി​രം രൂ​പ​യു​ടെ നോ​ട്ട് നി​ല​വി​ലി​ല്ലെ​ന്ന് ഉടമ ഗു​രു​സ്വാ​മി പ​റ​ഞ്ഞ​തോ​ടെ 2000, 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ കാ​ണാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് മേ​ശ​യി​ൽ നി​ന്നു 2000, 500 രൂ​പ അ​ട​ങ്ങു​ന്ന നോ​ട്ടു​ക​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ കെ​ട്ട് ഇ​വ​ർ​ക്ക് ന​ൽ​കി. ഇ​തി​നി​ട​യി​ൽ ക​ട​യു​ട​മ​യു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ൻ സ്ത്രീ ​പ​ല സം​ശ​യ​ങ്ങ​ളും ചോ​ദി​ച്ചി​രു​ന്നു.

പ്ര​തി​ക​ൾ ക​ട ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ ന​ൽ​കി യാ​ത്ര പ​റ​ഞ്ഞ് ഇ​റ​ങ്ങി. ഇ​വ​ർ പു​റ​ത്തേ​ക്ക് പോ​യ ശേ​ഷം പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് 33,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. സ​മീ​പ​ത്തെ ക​ട​യു​ടെ സി​സി​ടി​വി യി​ൽ നി​ന്നും പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.