തിരുവന്പാടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ പുനരുദ്ധാരണ​ത്തി​നാ​യി യോ​ഗം
Saturday, August 24, 2019 12:58 AM IST
തി​രു​വ​മ്പാ​ടി: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ തി​രു​വ​മ്പാ​ടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ പുനരുദ്ധാരണത്തി​നാ​യി നാ​ട് കൈ​കോ​ര്‍​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന, സ്ഥാ​പ​ന മേ​ധാ​വി, പൗ​ര​പ്ര​മു​ഖ​രു​ടെ യോ​ഗം നാ​ളെ ചേ​രും. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന് 2.30 നാ​ണ് യോ​ഗം. യോ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​അ​ഗ​സ്റ്റി​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി​ല്‍​വി​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

തി​രു​വ​മ്പാ​ടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല​യു​ള്ള പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് കൊ​ടു​ക്കേ​ണ്ട മ​രു​ന്നു​ക​ളും ഫാ​ര്‍​മ​സി​യി​ലെ മ​രു​ന്നു​ക​ളു​മാ​ണ് ന​ശി​ച്ച​ത്. കൂ​ടാ​തെ കംപ്യൂട്ട​റു​ക​ള്‍, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, ഫ്രി​ഡ്ജ് , ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ല​ബോ​റ​ട്ട​റി​യും വെ​ള്ള​വും ചെ​ളി​യും ക​യ​റി ന​ശി​ച്ചു.