ശ്രീ​കൃ​ഷ്ണ ലീ​ല​ക​ളി​ലാ​റാ​ടി ജ​യ​ന്തി ആ​ഘോ​ഷം
Saturday, August 24, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: ഉ​ണ്ണി​ക്ക​ണ്ണ​ന്‍​മാ​രും ഗോ​പി​ക​മാ​രും പി​ന്നെ ന​ഗ​ര​ത്തെ അ​മ്പാ​ടി​യാ​ക്കി​യ പീ​ലി​തോ​ര​ണ​ങ്ങ​ളും. ന​ഗ​ര-​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് ശ്രീ ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ​യും വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ശോ​ഭ​യാ​ത്ര​ വീ​ഥി​ക​ളെ പു​ള​ക​മ​ണി​യി​ച്ചു. ജി​ല്ല​യി​ല്‍ മൂ​വാ​യി​ര​ത്തോ​ളം ശോ​ഭാ​യാ​ത്ര​ക​ളാ​ണ് ന​ട​ന്ന​ത്.

കൃ​ഷ്ണ​വേ​ഷ​മ​ണി​ഞ്ഞ ബാ​ലി​കാ ബാ​ല​ന്‍​മാ​ര്‍, ഗോ​പി​കാ​വേ​ഷം ധ​രി​ച്ച ബാ​ലി​ക​മാ​ര്‍, താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം, വി​വി​ധ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, ഭ​ജ​ന സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശോ​ഭാ​യാ​ത്ര​ക​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി. ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പം ശ്രീ​കൃ​ഷ്ണ ലീ​ല​ക​ള്‍ വി​ളി​ച്ചോ​തു​ന്ന ഫ്ലോ​ട്ടു​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വീ​ഥി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യി. കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളെ​ക്കൂ​ടാ​തെ വാ​മ​ന​ന്മാ​രും മ​ഹാ​ബ​ലി​മാ​രും വി​ഷ്ണു​വും ശി​വ​നും തു​ട​ങ്ങി പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ന​ഗ​ര​വീ​ഥി​ക​ളി​ല്‍ നി​റ​ഞ്ഞു. ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന വീ​ഥി​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണു വി​ന്യ​സി​ച്ച​ത്.

പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ഭ​ജ​ന​ര​ഥ​ങ്ങ​ള്‍ ന​ഗ​ര​പ്ര​ദ​ക്ഷി​ണം ചെ​യ്തു. തു​ട​ര്‍​ന്ന് ബാ​ല​സ​ദ​നം, വൃ​ദ്ധ​സ​ദ​നം വെ​ള്ളി​മാ​ട്കു​ന്ന്, സേ​വാ​ഭാ​ര​തി ബാ​ലി​കാ​സ​ദ​നം ചെ​റു​വ​റ്റ, ബാ​ല​സ​ദ​നം കോ​ട്ടൂ​ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​സാ​ദ​വി​ത​ര​ണം ന​ട​ത്തി ബാ​ല​ദി​ന​സ​ന്ദേ​ശം ന​ല്‍​കി.‌ വൈ​കു​ന്നേ​രം നാ​ലോ​ടെ ശ്രീ​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് മ​ഹാ​ശോ​ഭാ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ആ​ര്‍​എ​സ്എ​സ് സ​ര്‍​സം​ഘ​ചാ​ല​ക് മോ​ഹ​ന്‍ ഭാ​ഗ​വ​ത് മ​ഹാ​ശോ​ഭാ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം അ​ധ്യ​ക്ഷ​ന്‍ പ്രൊ​ഫ. കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​നാ​കും.

വി​വി​ധ ന​ഗ​ര്‍ സ​മി​തി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ര​ഞ്ഞി​പ്പാ​ലം താ​യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, ഗാ​ന്ധി​റോ​ഡ് ദു​ര്‍​ഗാ ഭ​ഗ​വ​തി ക്ഷേ​ത്രം, ശ്രീ ​അ​ഴ​കൊ​ടി ദേ​വീ ക്ഷേ​ത്രം, മാ​ങ്കാ​വ് തൃ​ശാ​ല ഭ​ഗ​വ​തി ക്ഷേ​ത്രം, ക​ല്ലാ​യ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​രം​ഭി​ച്ച വി​വി​ധ ഉ​പ​ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ഗ​ര​ത്തിന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വെ​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യി​ല്‍ സം​ഗ​മി​ച്ച് മു​ത​ല​ക്കു​ളം അ​ന്ന​പൂ​ര്‍​ണ്ണേ​ശ്വ​രി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​മ്പാ​ടി​യി​ലെ​ത്തി. വെ​ള്ളി​പ​റ​മ്പ്, കോ​വൂ​ര്‍, പ​റ​മ്പി​ല്‍​ബ​സാ​ര്‍ ,പെ​രു​മ​ണ്ണ, പാ​ലാ​ഴി, കു​ന്ന​ത്തു​പാ​ലം, പ​ന്തീ​രാ​ങ്കാ​വ്, രാ​മ​നാ​ട്ടു​ക​ര, ഫ​റോ​ക്ക്, ചെ​റു​വ​ണ്ണൂ​ര്‍ , ക​ട​ലു​ണ്ടി, ബേ​പ്പൂ​ര്‍, അ​രീ​ക്കാ​ട്, ചെ​റു​കു​ളം, വേ​ങ്ങേ​രി, ക​ക്കോ​ടി, എ​ര​ഞ്ഞി​ക്ക​ല്‍, പാ​റോ​പ്പ​ടി, മ​ലാ​പ്പ​റ​മ്പ്, ചെ​ല​വൂ​ര്‍ , കു​രു​വ​ട്ടൂ​ര്‍, ബാ​ലു​ശ്ശേ​രി, കാ​ക്കൂ​ര്‍ . ചേ​ള​ന്നൂ​ര്‍. കോ​ക്ക​ല്ലൂ​ര്‍, ന​ന്മ​ണ്ട, ഉ​ള്ളി​യേ​രി, അ​ത്തോ​ളി, എ​ക​രൂ​ല്‍, താ​മ​ര​ശ്ശേ​രി, മു​ക്കം, ഓ​മ​ശ്ശേ​രി, കു​ന്ദ​മം​ഗ​ലം, ന​രി​ക്കു​നി, മ​ട​വൂ​ര്‍ , ചാ​ത്ത​മം​ഗ​ലം, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, പേ​രാ​മ്പ്ര, കു​റ്റ്യാ​ടി, വ​ള​യം, ലോ​ക​നാ​ര്‍​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ട​ന്നു. ശോ​ഭ​യാ​ത്ര​യ്ക്കാ​യി ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.