സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 10, 2019 12:36 AM IST
പേ​രാ​മ്പ്ര: ക​ൽ​പ്പ​ത്തൂ​ർ മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് 11 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​രി​ക്കു​ളം വാ​ളേ​രി മീ​ത്ത​ൽ നാ​രാ​യ​ണി (60) ക​ൽ​പ്പ​ത്തൂ​ർ കോ​ട്ട​യി​ൽ വ​പ്പി​ൽ പ്രേ​മ (46) തു​റ​യൂ​ർ ത​രി​പ്പ​നി​ല​ത്ത് മീ​നാ​ക്ഷി (61) അ​രി​ക്കു​ളം ചി​റ​യി​ൽ താ​ഴെ ആ​രാ​ധ്യ (8) കു​റ്റി​യ പു​റ​ത്ത് ശാ​ന്ത (48) ഋ​ഷി​ക (7) ആ​തി​ര (26) പേ​രാ​മ്പ്ര തൈ​ക്ക​ണ്ടി താ​ഴെ കൊ​ല്ലി ഷൈ​നി (30) അ​ഥ​ർ​വ്വ ( ഏ​ഴ്) അ​യ​നി​ക്കാ​ട് ചൊ​റി​യ​ൻ ചാ​ലി​ൽ ത​റ​മ്മ​ൽ ത​ൻ​മ​യ (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.