ഓ​ണാ​ഘോ​ഷ​വും സ്വീ​ക​ര​ണ​വും
Tuesday, September 10, 2019 12:36 AM IST
തി​രു​വ​മ്പാ​ടി : മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ്ബ് ചാ​മ്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ടി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​എ​ൽ​സി​സി​എ​സ് എം​ഡി എ​സ്. ഷാ​ജു, മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു, ക​ൺ​വീ​ന​ർ ടി. ​ടി. കു​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വി​ൽ​സ​ൻ ടി. ​മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി മൈ​ക്കി​ൾ, ടോ​മി ചെ​റി​യാ​ൻ, സോ​മ​ൻ പു​തു​പ്പ​റ​മ്പി​ൽ, അ​ജു എ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ക​ർ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി സ​മാ​പി​ച്ചു.