കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 11, 2019 12:23 AM IST
പേ​രാ​മ്പ്ര:​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ഗു​ണ്ട​ൽ​പേ​ട്ട നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ഒ​രു കൂ​ട്ടം മ​നു​ഷ്യ​സ്നേ​ഹി​ക​ൾ.
മൈ​സൂ​രി​ലേ​ക്ക് വി​നോ​ദ യാ​ത്ര പോ​യ സം​ഘ​ത്തി​ൽ പെ​ട്ട​വരാണ് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തകു​റി​ച്ച​റി​ഞ്ഞ് പരിഹാ രത്തിനു ശ്രമം തുടങ്ങിയത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ​ണം സ​മാ​ഹ​രി​ച്ചു കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഇവര്‌ പ്രോ​ജ​ക്ട് ത​യാ​റാ​ക്കി. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​പേ​രാ​മ്പ്ര വെ​ള്ളി​യൂ​ർ മു​ഹെ​യ്സ് ഫൌ​ണ്ടേ​ഷ​ൻ , ഇ​ൻ​സൈ​റ്റ് പാ​റ​ച്ചോ​ല, ഹ​രി​ത വേ​ദി നൊ​ച്ചാ​ട്,കി​സ്‌​വ, നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള ക്ഷാമം അ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും ഈ ​കൂ​ട്ടാ​യ്മ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ട് പ​ന​മ​ര​ത്തെ നീ​ര​റ്റാ​ടി​യി​ലെ ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ച് കൊ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തി​ട്ടു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ടി.​പി അ​ബ്ദു​ൽ അ​സീ​സ്, കെ.​എം സൂ​പ്പി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് മൊ​യ്‌​തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​ണ്ടി​ൽ​പെ​ട്ട വാ​ർ​ഡ് കൌ​ൺ​സി​ല​ർ ന​വീ​ൻ രാ​ജ്,എ.​പി അ​സീ​സ്,ടി.​കെ നൗ​ഷാ​ദ്, കെ.​എം ന​സീ​ർ അ​ഹ​മ്മ​ദ്, പി ​സി മു​ഹ​മ്മ​ദ്‌ സി​റാ​ജ്, കെ.​എം മു​ഹ​മ്മ​ദ്‌, വി.​എം അ​ഷ്‌​റ​ഫ്‌, കോ​ട​ക്ക​ൽ ഹ​മീ​ദ്, കെ.​പി. റ​ഫീ​ഖ്, പി.​സി. റ​ഫീ​ഖ്,പി. ​കെ. സാ​ജി​ദ്,പി. ​പി. നാ​സ​ർ,പി.​സി. നി​സാ​ർ, പി.​സി. ഷം​സീ​ർ, പി.​സി. റ​ഊ​ഫ്, കെ.​എം. ബാ​സി​ൽ ന​ബീ​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.