ന​ഗ​രം ജനസാ​ഗ​രം
Wednesday, September 11, 2019 12:27 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ന​ന്മ​യു​ടെ നി​റ​വി​ല്‍ ഇ​ന്ന് തി​രു​വോ​ണം. ഐ​ശ്വ​ര്യ​വും സ​മ്പ​ദ്സ​മൃ​ദ്ധി​യും നി​റ​ഞ്ഞ ദി​വ​സ​ത്തി​നാ​യു​ള്ള മ​ല​യാ​ളി​യു​ടെ കാ​ത്തി​രി​പ്പാ​ണ് ഇ​ന്ന് സ​ഫ​ല​മാ​വു​ന്ന​ത്. മ​ഴ​മാ​റി മാ​നം തെ​ളി​ഞ്ഞ​തോ​ടെ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ല്‍ ന​ഗ​രം ജന​സാ​ഗ​ര​മാ​യി.
ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ക​ച്ച​വ​ടം ശ​രാ​ശ​രി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യ്ക്ക് ശ​മാ​ന​മാ​യ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഓ​ണ​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു .ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലും സ​മ​ര​ത്തി​ന്‍റെ തീ​ഷ്ണ​ഭാ​വ​വും ക​ണ്ട ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ന​ഗ​ര​ത്തി​ല്‍. ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍​ജീ​വ​ന​ക്കാ​രും കോം​ട്ര​സ്റ്റ് തൊ​ഴി​ലാ​ളി​ക​ളുമാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. 72 ദി​വ​സ​മാ​യി മാ​നാ​ഞ്ചി​റ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് ക​രാ​ര്‍​ജീ​വ​ന​ക്കാ​രു​ടെ​സ​മ​രം. ഇ​ന്ന് സ​മ​ര​മി​ല്ല. ഇ​നി 16-ന് ​വീ​ണ്ടും ആ​രം​ഭി​ക്കും. കോ​ംട്ര​സ്റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന​ലെ മു​ത​ലാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി പ​രി​സ​ര​ത്താ​ണ് ഇ​വ​ര്‍ ക​രി​ദി​ന​മാ​ച​രി​ക്കു​ന്ന​ത്.
ഉ​ത്രാ​ട ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ന​ഗ​രം നി​റ​ഞ്ഞു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട​ അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. പോ​ലീ​സ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. തി​രു​വോ​ണം കെ​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ക്കാ​നു​ള്ള എ​ല്ലാ വി​ഭ​വ​ങ്ങ​ളു​മാ​യി ക​ട​ക​മ്പോ​ള​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ത​ന്നെ ഒ​രു​ങ്ങി​യി​രു​ന്നു.
പു​തു​മോ​ടി​യോ​ടെ പു​തു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് മാ​വേ​ലി​യെ വ​ര​വേ​ല്‍​ക്കാ​ന്‍ മ​ല​യാ​ളി​ക​ള്‍ ഒ​രു​ങ്ങി​യ​തോ​ടെ വ​സ്ത്ര​വി​പ​ണി ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും തി​ര​ക്കി​ല്‍ മു​ന്നി​ല്‍ . ഗൃ​ഹോ​പ​ക​ര​ണ​മേ​ള​യും ക​ര​കൗ​ശ​ല മേ​ള​യും പു​സ്ത​ക​മേ​ള​യു​മെ​ല്ലാം ന​ഗ​ര​ത്തി​ലെത്തി യവ​രെ ആ​ക​ര്‍​ഷി​ച്ചു.
പൊ​തു​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​പ​ണ​ന മേ​ള​ക​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര-​ക​ര​കൗ​ശ​ല ഉ​ത്പന്ന​ങ്ങ​ളും വാ​ങ്ങാ​ന്‍ വ​ന്‍​തി​ര​ക്കാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്. കൈ​ത്ത​റി വ​സ്ത്രം തി​രു​വോ​ണ​ത്തി​നന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ക​സ​വു​മു​ണ്ടും നേ​ര്യ​തും ഡ​ബി​ള്‍​മു​ണ്ടു​മെ​ല്ലാം ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്കു​ന്ന​ത് ഓ​ണ​ക്കാ​ല​ത്താ​ണ്. ഖാ​ദി​ബോ​ര്‍​ഡ് വ​ന്‍ റി​ബേ​റ്റോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണ​വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്. മി​ഠാ​യി​ത്തെ​രു​വി​ലെ ഖാ​ദി​ഗ്രാ​മോ​ദ്യോ​ഗ് എ​മ്പോ​റി​യ​ത്തി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.
സൗ​ന്ദ​ര്യ വ​ര്‍​ധ​ക വ​സ്തു​ക്ക​ള്‍, ആ​യു​ര്‍​വേ​ദ ഉ​ത്പന്ന​ങ്ങ​ള്‍, ല​ത​ര്‍ ഉ​ത്പന്ന​ങ്ങ​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ച​ക്ക​വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യും മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മി​ഠാ​യി​ത്തെ​രു​വി​ലെ ഹാ​ന്‍റ​ക്‌​സ് ഷോ​റൂ​മി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​സ്ത​ക​മേ​ള​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ പ​ല ഭാ​ഗ​ത്താ​യി ചെ​റു​തും വ​ലു​തു​മാ​യി അ​നേ​കം പു​സ്ത​ക​മേ​ള​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ​ത്തു ശ​ത​മാ​നം മു​ത​ല്‍ 50ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് പു​സ്ത​ക​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​ത്.
പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ത​മി​ഴ​നാ​ടി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​മെ​ല്ലാം വ​രു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ വ​ന്‍ തോ​തി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ തിര ക്കുണ്ടാ​യ​ത് പൂ​വി​പ​ണി​യി​ലാ​ണ്. ക്ല​ബു​ക​ളും റ​സി​ഡ​ന്‍റ്്‌​സ് അ​സോ​സി​യേ​ഷ​നു​മെ​ല്ലാം ഓ​ണം ത​കൃ​തി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​തോ​ടെ പൂ​വ​ണി​യും രാ​ത്രി വൈ​കി​യും സ​ജീ​വ​മാ​യിരുന്നു.