കുളപറന്പിലെ എ​സ്ബി​ഐ എ​ടി​എം പ്രവർത്തനരഹിതം
Saturday, September 14, 2019 12:18 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ കു​ള​പ​റ​മ്പി​ലെ എ​സ് ബി​ഐ എ​ടി​എം നി​ശ്ച​ല​മാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ബാ​ങ്ക് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യില്ലെന്ന് ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു.
ഏ​റെ ഇ​ട​പാ​ടു​കാ​രു​ള്ള​തി​നാ​ലാ​ണ് ക​ല്ലാ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​ർ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ള​പ​റ​മ്പി​ൽ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ണം ല​ഭി​ക്കാ​റി​ല്ല. കു​ള​പ​റ​മ്പി​ലു​ള്ള മ​റ്റൊ​രു ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​ർ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​നം എ​സ്ബി ഐ ​എ​ടി​എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. സി​ഗ്ന​ൽ ത​ട​സ​മാ​ണ് മെ​ഷീൻ ഓ​ഫ് ലൈ​നാ​കാ​ൻ കാ​ര​ണം.

പ​മ്പ്ഹൗ​സ് അ​പ​ക​ടാ​വ​സ്ഥയി​ൽ

മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട മു​ഴി​യി​ലുള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ പ​മ്പ് ഹൗ​സ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് പു​റ​ത്ത് കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്. മോ​ട്ടോ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാണ്. പ​മ്പ് ഹൗ​സി​ലേ​ക്ക് റോ​ഡി​ൽ നി​ന്നു​മു​ള്ള മേ​ൽപ്പാലം ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി താ​ത്കാ​ലി​ക പാ​ലം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു ആ​വശ്യ​ങ്ങ​ൾ​ക്ക് ഇ​ത് യോ​ഗ്യ​മ​ല്ല. മു​പ്പ​ത് വ​ർ​ഷ​ം മു​മ്പാ​ണ് ഇ​രു​വ​ഞ്ഞിപ്പുഴയുടെ തീ​ര​ത്ത് പ​മ്പ്ഹൗ​സ് നി​ര്‍​മി​ച്ച​ത്.
തുടക്കത്തിൽ പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങളിൽ മാ​ത്ര​മാ​യി​രു​ന്നു വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ത​ടാ​യി കു​ന്നി​ൽ സം​ഭ​ര​ണ ടാ​ങ്ക് സ്ഥാ​പി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലുടനീളം കു​ടി​വെ​ള്ള​ം എത്തിക്കുന്നത് ഇവിടെ നിന്നാണ്.