തു​ല്യ​താ കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 14, 2019 12:19 AM IST
കോ​ട​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2020- 21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തു​ന്ന പ​ത്താം​ക്ലാ​സ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ളി​ലേ​ക്ക് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. 2019 ജൂ​ലൈ ഒ​ന്നി​ന് 17 വ​യ​സ് പൂ​ർ​ത്തി​യാ​യ ഏ​ഴാം ത​രം പാ​സാ​യ​വ​ർ​ക്ക് പ​ത്താം​ക്ലാ​സി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്സി​ന് പ​ത്താം​ത​രം പാ​സാ​യ 22 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ, വ​യ​സ്, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ സ​ഹി​തം പു​ലി​ക്ക​യം(9656435586), മു​റ​മ്പാ​ത്തി (9544758267)തു​ട​ർ വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ലോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലോ 25ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.