വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാത്രമേ പു​രോ​ഗ​മ​നം സാ​ധ്യ​മാകൂ: എം.​കെ. മു​നീ​ർ
Sunday, September 15, 2019 1:55 AM IST
കോ​ഴി​ക്കോ​ട്: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അ​ല്ലാ​തെ പു​രോ​ഗ​മ​നം സാ​ധ്യ​മ​ല്ലെ​ന്ന് ഡോ.​എം.​കെ. മു​നീ​ർ എം​എ​ൽഎ. കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച മെ​രിറ്റ് അ​വാ​ർ​ഡ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​ലോ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കുന്ന​വ​രാ​ണ് മു​സ്ലിം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ​ന്നാ​ണ് സ​മൂ​ഹം നോ​ക്കി കാ​ണു​ന്ന​ത്. ഇ​ത് മാ​റ​ണ​മെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മു​ന്നേ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡ് നൽകി.