ചെ​മ്പ​നോ​ട​യി​ലെ അറവുമാ​ലി​ന്യം ശാസ്ത്രീയമായി സംസ്കരിച്ചു
Monday, September 16, 2019 12:08 AM IST
ച​ക്കി​ട്ട​പാ​റ: ചെ​മ്പ​നോ​ട അ​മ്മി​യാം മ​ണ്ണി​ലെ അ​റ​വു മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു ഇ​ന്ന​ലെ പ​രി​ഹാ​ര​മാ​യി. പു​റ​ത്തു നി​ന്നു ടി​പ്പ​ർ ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന അ​റ​വു മാ​ലി​ന്യം പ്ര​ദേ​ശ​വാ​സി സ്വ​ന്തം പ​റ​മ്പി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ച്ചി​ട്ട​താ​യി​രു​ന്നു പ്ര​ശ്നം. ഇ​തു മു​ഴു​വ​ൻ പു​റ​ത്തെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു.

മാ​ലി​ന്യം ചീ​ഞ്ഞു ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്ക​ണ​മെ​ന്നും മേ​ലി​ൽ കൊ​ണ്ടു​വ​ര​രു​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും സ്ഥ​ല​മു​ട​മ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ എ​ന്നി​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കി.

എ​ന്നി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു പ​ഞ്ചാ​യ​ത്തി​ലെ​ത്തി. ഇ​തി​നു​ശേ​ഷ​മാ​ണ് സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. എ​ന്നാ​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ​ല​രും വി​ട്ടു നി​ന്നു. ഒ​ടു​വി​ൽ നാ​ട്ടു​കാ​രാ​യ ചി​ല​ർ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു മാ​ലി​ന്യം സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ് പു​ഴ​യോ​ര​ത്തും മ​റ്റു​മാ​യി കു​ഴി​ച്ചി​ട്ട മാ​ലി​ന്യ​ശേ​ഖ​രം മു​ഴു​വ​ൻ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ത്ത് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു.

10 ട​ൺ അ​റ​വു മാ​ലി​ന്യ​മെ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ന്നു സം​സ്ക​ര​ണ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ടു തൊ​ട്ടി​യി​ൽ, ഷൈ​മോ​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബർ സെ​മി​ലി സു​നി​ൽ നേ​തൃ​ത്വം ന​ൽ​കി.