തിരുവന്പാടിയിലെ അനധികൃത മദ്യഷാപ്പ്: സമരം ശക്തമാക്കുന്നു
Monday, September 16, 2019 12:08 AM IST
തി​രു​വ​ന്പാ​ടി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​ത്തേ​ക്കു അ​ന​ധി​കൃ​ത​മാ​യി മാ​റ്റി സ്ഥാ​പി​ച്ച മ​ദ്യ​ഷാ​പ്പി​നെ​തി​രാ​യ സമരം ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തിരുവന്പാടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. പ്ര​ക​ട​ന​ത്തി​ന് ശേ​ഷം വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മൂ​വാ​യി​ര​ത്തോ​ളം വി​ദ​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം പ്ര​സി​ഡ​ന്‍റി​ന് സ​മ​ർ​പ്പി​ക്കും. സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ, ലി​റ്റി​ൽ കി​ങ്ഡം ന​ഴ്സ​റി സ്കൂ​ൾ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ലി​സ്യു റാ​ണി ന​ഴ്സ​റി സ്കൂ​ൾ, സ​ക്സ​സ് ഗാ​ർ​ഡ​ൻ ഐ ​ഇ​എ​ൽ​ടി​എ​സ് സെ​ന്‍റ​ർ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ലി​സ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് എ​ന്നി​വ​യാ​ണ് മാ​റ്റി സ്ഥാ​പി​ച്ച മ​ദ്യ​ഷാ​പ്പി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി പ​ഠി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണം എ​ന്നാ​ണ് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​വ​ശ്യം. തി​രു​വ​മ്പാ​ടി ഇ​ട​വ​ക സ​മൂ​ഹ​ത്തോ​ടൊ​പ്പം കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മ​ദ്യ​നി​രോ​ധ​ന സ​മി​തി, മ​ദ്യ വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ, ഇ​ട​വ​ക​യി​ലെ വി​വി​ധ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ സ​മ​ര രം​ഗ​ത്ത് ഉ​ണ്ട്.
സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ​യോ​ഗം തി​രു​വ​മ്പാ​ടി ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് ഒ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, സി​സ്റ്റ​ർ ആ​ഗ്ന​സ് ജോ​സ​ഫ്, രാ​ജ​ൻ ഉ​റു​മ്പി​ൽ, ജോ​ളി ഉ​ണ്ണി​യ​പ്പ​ള്ളി, ജോ​സ് കാ​വി​ൽ പു​ര​യി​ടം, ടി.​ടി. തോ​മ​സ്, റോ​യി ജോ​സ് മു​രി​കോ​ലി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, പി.​വി. ജോ​ൺ, എ​ൻ.​വി. അ​ബ്ര​ഹാം, ജോ​ൺ​സ​ൺ പെ​രു​മ്പ​നാ​നി, എ.​കെ. മു​ഹ​മ്മ​ദ്, അ​ബ്ര​ഹാം മ​ണ​ലോ​ടി, കെ.​എം. എ​മ്മാ​നു​വേ​ൽ, സ്ക​റി​യ തൂ​ങ്കു​ഴി, സ​ജി ക​ള​പ്പു​ര, കു​ര്യ​ൻ മ​ലാ​പ്ര​വ​നാ​ൽ, ത​ങ്ക​ച്ച​ൻ എ​ഴു​താ​ണി​ക്കു​ന്നേ​ൽ , ലി​ബീ​ഷ് പു​ര​യി​ടം, ജോ​സ് മു​ള്ള​നാ​നി, ജോ​ൺ മ​ന​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.