അ​പ​രി​ചി​ത​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം
Tuesday, September 17, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​ക്ക​ലി​ല്‍ ക്ഷേ​ത്ര​ത്തി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം. കു​റു​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും പ​ടി​യേ​രി താ​ഴ​ത്തെ ജ​നാ​ർ​ദ്ദ​ന​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ്ടാ​വ് ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം.
ക്ഷേ​ത്ര​ത്തി​ന്‍റെ ഊ​ട്ടു​പു​ര​യു​ടെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്. ജ​നാ​ർ​ദ്ദ​ന​ന്‍റെ വീ​ട്ടി​ല്‍ പു​ല​ര്‍​ച്ചെ​യോ​ടെ​യെത്തിയ മോ​ഷ്‌ടാവ് മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍​കു​ത്തി​ത്തുറ​ന്ന് അ​ക​ത്തു​ക​യ​റി​ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടു. പു​റ​ത്തു നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​ര്‍ സ്റ്റാ​ര്‍​ട്ടാ​ക്ക​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​റ്റാ​ത്ത​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. അ​തേ​സ​മ​യം മൊ​ക​വൂ​ര്‍ റോ​ഡി​നുസ​മീ​പം നി​ര്‍​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡി​ല്‍ അ​പ​രി​ചി​ത​നെ നാ​ട്ടു​കാ​ര്‍ ക​ണ്ടു. ഇ​യാ​ളോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​യാ​ള്‍ കി​ട​ന്ന ഭാ​ഗ​ത്ത് നി​ന്ന് ക​ത്തി​യും സോ​ക്‌​സും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​ന് പി​ന്നി​ല്‍ ഇ​യാ​ള്‍ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​പ​രി​ചി​ത​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ല​ത്തൂ​ര്‍ എ​സ്‌​ഐ ജ​യ​പ്ര​സാ​ദ് പ​റ​ഞ്ഞു. എ​ര​ഞ്ഞി​ക്ക​ലി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പും ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പുതിയ സംഭവം.